അന്താരാഷ്ട്ര വേദികളില്‍ വരെ മികച്ച കൈയടി നേടിയ എസ് ദുര്‍ഗ നാളെ തിയറ്ററുകളിലെത്തുന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം വേറിട്ടൊരു വിതരണ ശൈലിയിലൂടെ തിയറ്ററുകളിലെത്തിക്കുകയാണ് അണിയറക്കാര്‍. ഓരോ ജില്ലയിലും വ്യത്യസ്ത ചലച്ചിത്ര കൂട്ടായ്മകളാണ് എസ് ദുര്‍ഗ തിയറ്ററുകളിലെത്തിക്കുന്നതിന് മുമ്ബില്‍ നില്‍ക്കുന്നത്. 40ഓളം തിയറ്ററുകളില്‍ എസ് ദുര്‍ഗ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.